കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം

  • By Super
Google Oneindia Malayalam News

All eyes on century's longest solar eclipse
ദില്ലി: നൂറ്റാണ്ടിന്റെ ശാസ്ത്ര വിസ്മയമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന സൂര്യഗ്രഹണം വെള്ളിയാഴ്ച മാനത്ത് ദൃശ്യമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം ദര്‍ശിയ്ക്കാന്‍ ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പം സാധാരണക്കാരും തയാറെടുത്തു കഴിഞ്ഞു.

ഭൂമിയ്ക്കും സൂര്യനുമിടയില്‍ കൂടി ചന്ദ്രന്‍ കടന്നു പോകുമ്പോള്‍ മോതിരാകൃതിയില്‍ തിളങ്ങുന്ന വലയം ദൃശ്യമാകും. കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പത്ത് മിനിറ്റോളം ഇത് കാണാനാകും. കേരളം, തമിഴ്‌നാട്, മിസോറാം വഴിയാണ് ഗ്രഹണം കടന്നു പോകുന്നത്. 11.53ന് ആരംഭിച്ച് 3.11ന് അവസാനിയ്ക്കുന്ന ഗ്രഹണത്തിന്റെ ഏറ്റവും തീവ്രമായ സമയം ഉച്ചയ്ക്ക് 1.53 ആയിരിക്കും.

വിവിധ ശാസ്ത്ര സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ സൂര്യഗ്രഹണം ടെലസ്‌കോപ്പിലൂടെ കാണാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ശക്തമായ മൂടല്‍മഞ്ഞ് സൂര്യഗ്രഹണം ദര്‍ശിയ്ക്കുന്നതിന് വിഘാതമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കൊല്ലത്തിന് പത്ത് കിലോമീറ്റര്‍ തെക്കായും പരവൂരിന് രണ്ട് കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുമാണ് ആദ്യം ഗ്രഹണം ദൃശ്യമാവുക. ഗ്രഹണത്തിന്റെ അവസാനകാഴ്ച തമിഴ്‌നാട്ടിലെ വേദാരണ്യമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. നാസയില്‍ നിന്ന് അടക്കമുളള ശാസ്ത്രജ്ഞര്‍ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X