കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്മയക്കാഴ്ചയായി വജ്രവലയം

  • By Staff
Google Oneindia Malayalam News

India witnesses millennium's longest solar eclipse
തിരുവനന്തപുരം: സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ സൂര്യഗ്രഹണത്തിന് ജനകോടികള്‍ സാക്ഷിയായി. സൂര്യഗ്രഹണത്തോടൊപ്പം അപൂര്‍വമായി പ്രത്യക്ഷപ്പെടുന്ന വജ്രവലയത്തെ ഏറെ കൗതുകത്തോടെയാണ് ലോകം വീക്ഷിച്ചത്. നട്ടുച്ചയ്ക്ക് ഇരുള്‍ പരന്നതും സൂര്യഗ്രഹണത്തിനൊപ്പം ശുക്ര നക്ഷത്രത്തെ കൂടി ദര്‍ശിയ്ക്കാന്‍ കഴിഞ്ഞതും ഒട്ടേറെ പേര്‍ക്ക് പുതിയൊരുനുഭവമായി മാറി.

രാവിലെ 11.06ന് ദൃശ്യമായ ഗ്രഹണം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അതിന്റെ ഏറ്റവും പൂര്‍ണതയിലെത്തിയത്. ഇന്ത്യയില്‍ രാമേശ്വരത്താണ് ഏറ്റവും വ്യക്തമായും ദൈര്‍ഘ്യമേറിയതുമായ വലയ ഗ്രഹണം കാണാന്‍ കഴിഞ്ഞത്. കന്യാകുമാരിയില്‍ ഗ്രഹണം 8 മിനിറ്റോളം നീണ്ടു. ഇനി 1033 വര്‍ഷം അതായത് 3034ല്‍ മാത്രമേ ഇത്ര ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഉണ്ടാകൂ.

കേരളം, തമിഴ്‌നാട്, മിസോറം വഴിയായിരുന്നു ഗ്രഹണപാത. ഇന്ത്യയില്‍ കന്യാകുമാരി മുതല്‍ കൊല്ലം ജില്ലയിലെ പരവൂര്‍ വരെയുള്ള പ്രദേശത്താണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിന്റെ ഇതരഭാഗങ്ങളിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ഗ്രഹണം ഭാഗികമായിരുന്നു.

ഈ നൂറ്റാണ്ടിലെ ജ്യോതിശാസ്ത്ര വിസ്മയമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട സൂര്യഗ്രഹണം ദര്‍ശിയ്ക്കാനും പഠിയ്ക്കാനും ആയി വന്‍ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഗ്രഹണവേളയില്‍ സൂര്യനെ നേരിട്ട് നോക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X