പോള്‍ വധം: അന്വേഷണം ഏറ്റെടുക്കാന്‍ അനുമതി വേണ്ട

കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിജി ഗോവിന്ദന്‍ നായര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേസ് കൈമാറുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.
കേസ് ശരിയായ ദിശയില്‍ തന്നെയാണ് മുമ്പോട്ട് പോകുന്നത്. മറ്റൊരു ഏജന്‍സിയ്ക്ക് കൈമാറുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ അനുമതി തേടിയില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ടവര്‍ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങള്‍ക്കായി മുന്നോട്ട് വന്നേയ്ക്കാമെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
എന്നാല്‍ മുന്‍കൂര്‍ അനുമതി വേണമെന്ന വാദത്തെ സിബിഐ അഭിഭാഷകന്‍ എതിര്‍ത്തു. ഇത്തരത്തിലുള്ള ഒരു നിയമ തടസ്സവും ഇല്ല. ഓരോ കേസും അന്വേഷിയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ് ടിക്കാട്ടി. സംസ്ഥാനത്ത് കേസുകള്‍ ഏറ്റെടുക്കാന്‍ പൊതു അനുമതി നല്‍കിയ കാര്യവും സിബിഐ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications