മുരിങ്ങൂര്‍ ധ്യാനകേന്ദ്രം: അന്വേഷണം തുടരണം

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ മനോരോഗികളെ അനധികൃതമായി പാര്‍പ്പിക്കുകയും ഇവര്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കിയെന്നും ആണ് കേസ്. കേസില്‍ അന്വേഷണം മരവിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശി വേണുഗോപാലന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കേസന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാരുടേതാണ് ഉത്തരവ്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ധ്യാന കേന്ദ്രത്തിനെതിരായി അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ചാലക്കുടി മജിസ്‌ട്രേറ്റിന്റെ നിലപാട് ചോദ്യം ചെയ്താണ് വേണുഗോപാലന്‍ നായര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സുപ്രീം കോടതി റദ്ദ് ചെയ്ത കേസൊഴികെ മറ്റ് കേസുകളില്‍ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം.












Click it and Unblock the Notifications