ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരന് വീണ്ടും മര്‍ദ്ദനം

ബല്ലാരട്ടില്‍ വിക്‌ടോറിയന്‍ സിറ്റിയിലാണ് യാത്രക്കാരനില്‍ നിന്നാണ് ഇന്ത്യന്‍ െ്രെഡവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. യാത്രക്കാരനില്‍ നിന്നുള്ള അധിക്ഷേപം ശക്തമായതിനെ തുടര്‍ന്ന് ടാക്‌സി െ്രെഡവര്‍ ഒരു സര്‍വീസ് സ്‌റ്റേഷനില്‍ അഭയം തേടി. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന് എത്തിയ യാത്രക്കാരന്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിന് ശേഷം അക്രമി കാറിന് കേടുപാടുകള്‍ വരുത്തുവാനും ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 48കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെല്ലാരറ്റിന് സമീപമുള്ള നാവിഗേറ്റര്‍ സ്വദേശിയാണ് പൊലീസ് പിടിയിലായത്.












Click it and Unblock the Notifications