കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ അപമാനശ്രമം: നടനെതിരെ കേസ്

Google Oneindia Malayalam News

Inder Kumar
മുംബൈ: വിമാനയാത്രക്കാരനായ ബോളിവുഡ് താരം സഹയാത്രികയെ അപമാനിക്കാന്‍ ശ്രമിച്ചു. കിങ് ഫിഷറിന്റെ ദില്ലി-മുംബൈ വിമാനത്തില്‍ വച്ച് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തില്‍ ബോളിവുഡ് താരം ഇന്ദര്‍ കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീയെ അ പമാനിക്കാന്‍ ശ്രമിച്ചതിനൊപ്പം തന്നെ അവരുടെ സുഹൃത്തിനെ ആക്രമിച്ചതിനും ഇന്ദറിനെതിരെ കേസുണ്ട്.

വിമാനത്തിനുള്ളില്‍ വച്ച് യുവതിയോട് സംസാരിക്കാന്‍ ശ്രമിച്ചത് തടഞ്ഞതില്‍ കുപിതനായ ഇന്ദര്‍ വിമാനം നിലത്തിറങ്ങിയ ഉടന്‍ അവരുടെ സുഹൃത്തിനെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിരയായ യുവാവ് ബോളിവുഡിലെ അറിയപ്പെടുന്ന സംഗീതജ്ഞനാണ്. വിമാനത്തിനുള്ളില്‍ വച്ചുതന്നെ വിമാനജോലിക്കാര്‍ സംഭവത്തെക്കുറിച്ച് കമാന്ററെ വിവരം ധരിപ്പിച്ചിരുന്നു. കമാന്റര്‍ ഇക്കാര്യം മുംബൈ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സിനെയും അറിയിച്ചു.

തുടര്‍ന്നാണ് വിമാനം നിര്‍ത്തിയ ഉടന്‍ തന്നെ പൊലീസ് ഇന്ദറിനെ അറസ്റ്റ് ചെയ്തത്. വിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ പൊലീസ് പാര്‍ക്കിങ് ഏരിയയില്‍ എത്തി ഇന്ദറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ യുവതിയും സുഹൃത്തും ഇയാള്‍ക്കെതിരെ പ്രത്യേകം പരാതികള്‍ നല്‍കുകയും ചെയ്തു. താരത്തെ പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X