ഗൂഗിളിന്റെ ഭൂപടത്തിനെതിരെ സച്ചിന്‍ പൈലറ്റ്

അരുണാചലിലെ ഓരോ ഇഞ്ച് ഭൂമിയും ഇന്ത്യയുടേതാണെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു.
അരുണാചലിലിന്റെയോ ജമ്മുകശ്മീരിന്റെയോ ഭാഗങ്ങളെ ഇന്ത്യയുടെ അതിര്‍ത്തിയ്ക്കുള്ളിലല്ലാതെ ചിത്രീകരിച്ചാല്‍ രാജ്യം അത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ചിത്രീകരിക്കുന്നതില്‍ ഗൂഗിള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.
ഗൂഗിളിന്റെ ഇന്ത്യന്‍ പതിപ്പിലാണ് ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അരുണാചല്‍പ്രദേശിലെ ഭാഗങ്ങള്‍ തര്‍ക്കപ്രദേശമായി ചിത്രീകരിച്ചിരിക്കുന്നത്.
ഇതിനൊപ്പം അവരുടെ ചൈനീസ് പതിപ്പില്‍ അരുണാചലിനെ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
മാധ്യമങ്ങളില്‍ ഇക്കാര്യം വന്‍ വാര്‍ത്തയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.












Click it and Unblock the Notifications