ഐസക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: തോമസ്

കേന്ദ്രത്തിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീം എന്താണെന്ന് തോമസ് ഐസക് മനസ്സിലാക്കണം. എപിഎല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. താന്‍ വിമര്‍ശനം ഉന്നയിച്ചത് രേഖകളുടെ അടിസ്ഥാനത്തിലാണെന്നും തോമസ് പറഞ്ഞു.
വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പറഞ്ഞ ഐസക്ക്, 8 രൂപ 90 പൈസയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട അരി മൊത്തക്കച്ചവടക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും മാസം തോറും ലേലം ചെയ്ത് കൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന്് കുറ്റപ്പെടുത്തി.
ഇതൊക്കെ ചെയ്തിട്ടാണ് കേരളത്തെ കുറ്റം പറയുന്നത്. ഇതിന് ചെറിയ തന്റേടം പോര. താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഐസക്ക് തിരുവനന്തപുരത്ത് പറഞ്ഞു.












Click it and Unblock the Notifications