ലാവലിന്‍: സുപ്രീം കോടതി വിശദ വാദം കേള്‍ക്കും

19ാം തിയതിയില്‍ വാദം കേള്‍ക്കുന്ന കേസുകളിലെ പട്ടികയില്‍ 118ആമത് കേസായാണ് ഹര്‍ജി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹര്‍ജിയില്‍ ചൊവ്വാഴ്‌ച വാദം നടന്നില്ലെങ്കില്‍ ബുധനാഴ്‌ച നടക്കും. ജസ്‌റ്റീസുമാരായ ആര്‍.കെ രവീന്ദ്രനും അഫ്‌താബ് ആലവുമുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
കേസില്‍ എതിര്‍കക്ഷികള്‍ സത്യവാങ്‌മൂലം നല്‍കണമെന്ന് സുപ്രീം കോടതി ഡിസംബറില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വരും ദിവസങ്ങളില്‍ സിബിഐ സത്യവാങ്‌മൂലം സമര്‍പ്പിക്കുമെന്നാണ് സൂചന.
ലാവ്‌ലിന്‍ കേസിലെ ഏഴാം പ്രതിയായാണ് പിണറായി വിജയന്‍. കഴിഞ്ഞ ജൂണ്‍ 11നാണ് കൊച്ചിയിലെ പ്രത്യേക സിജെഎം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications