കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിപ്പാട്ടങ്ങളില്‍ മാരകമായ വിഷാംശം

  • By Staff
Google Oneindia Malayalam News

Most Indian plastic toys are 'toxic'
ദില്ലി: ഇന്ത്യന്‍ വിപണിയിലുള്ള പ്ലാസ്റ്റിക് കളിക്കോപ്പുകളില്‍ മാരകമായ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ)നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി. ഇന്ത്യയില്‍ നിര്‍മ്മിയ്ക്കുന്നതിന് പുറമെ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളിലും വിഷാംശം ഉണ്ടെന്നാണ് സിഎസ്ഇയുടെ കണ്ടെത്തല്‍.

ഈ കളിക്കോപ്പുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിരയാവുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമായും മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് ഗുരുതരമായി ബാധിയ്ക്കുന്നത്. ആസ്തമ, അലര്‍ജി, കരള്‍ രോഗം തുടങ്ങിയവയ്ക്ക് പുറമെ വന്ധ്യതയ്ക്ക് വരെ കാരണമായേക്കാവുന്ന താലേറ്റ്‌സ് എന്ന രാസവസ്തുവാണ് കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്നത്.

പെട്രോ കെമിയ്ക്കല്‍ ഉത്പന്നമായ നിറമില്ലാത്തതും ദ്രവരൂപരൂപത്തിലുള്ള ജൈവരാസവസ്തുവാണ് താലേറ്റ്‌സ്. പ്ലാസ്റ്റിക്കിനെ മയപ്പെടുത്തുന്നതിനായി നിര്‍മാണ സമയത്ത് ചേര്‍ക്കുന്നതാണ് ഈ രാസവസ്തു.

തായ്‌ലന്‍ഡ്, ചൈനീസ് കളിപ്പാട്ടങ്ങള്‍ക്കുളള നിരോധന കാലാവധി ജനുവരി 23ന് അവസാനിയ്ക്കാനിരിയ്‌ക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X