തരൂരിന്റെ ഫോളോവേഴ്സ് 6ലക്ഷം കവിഞ്ഞു

വിവാദങ്ങളാണ് തരൂരിനെ ട്വിറ്ററില്‍ പ്രശസ്തനാക്കിയതെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. നേരത്തേ തന്നെ അദ്ദേഹം ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയിരുന്നെങ്കിലും കന്നുകാലി ക്ലാസ് വിവാദത്തോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ വാര്‍ത്തയില്‍ ഇടം നേടിയത്.
കന്നുകാലിക്ലാസ് വിവാദം ഒരാഴ്ചയിലേറെക്കാലം കത്തിനിന്നതോടെ ഫോളോവേഴ്‌സ് കോളത്തിലെ അംഗബലം കൂടിക്കൂടി വന്നു.
പിന്നീട് ഗാന്ധി ജയന്തി ദിനത്തെ ജോലിയെക്കുറിച്ചും, ഫയല്‍ക്കൂനയെക്കുറിച്ചും വിസ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെയുമെല്ലാം തരൂര്‍ ചെയ്ത ട്വീറ്റുകള്‍ വാര്‍ത്തകളായി. ഇതെല്ലാം തരൂരിന് ട്വിറ്ററില്‍ ആരാധകരെ കൂട്ടി.
ഇപ്പോഴിതാ തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ച് അമേരിക്കന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന്റെ അധികൃതര്‍ തന്നെ പ്രതികരിച്ചിരിക്കുന്നു.
ലോകത്ത് വിവിധ തുറകളിലുള്ള ആളുകള്‍ പ്രത്യേകിച്ചും രാഷ്ട്രീയക്കാരനായ ശശി തരൂരിനെപ്പോലുള്ള ആളുകള്‍ ട്വിറ്റര്‍ പലരീതിയില്‍ ഉപയോഗിപ്പെടുത്തുന്നതില്‍ തങ്ങള്‍ ഏറെ സന്തോഷിക്കുന്നുവെന്നാണ് ട്വിറ്റര്‍ അധികൃതര്‍ പറയുന്നത്.
ജനുവരി 16വരെ അദ്ദേഹത്തിന് 610,460 ഫോളോവേഴ്‌സാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ ഉപയോക്താവ് തരൂര്‍ തന്നെയാണ്.
ബോളിവുഡ് താരങ്ങളെപ്പോലും പിന്തള്ളിയാണ് തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ തരൂര്‍ ഇത്രയും ഫോളോവേഴ്‌സിനെ സ്വന്തമാക്കിയത്.












Click it and Unblock the Notifications