യുപിയില്‍ തീവണ്ടികള്‍ കൂട്ടിയിച്ചു; 3 മരണം

ദില്ലിയില്‍ നിന്ന് കാണ്‍പൂരിലേക്ക് പോവുകയായിരുന്ന ശ്രംശക്തി എക്‌സ്പ്രസും കാളിന്ദി എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ശ്രാംശക്തി എക്‌സ്പ്രസിന് മേല്‍ കാളിന്ദി എക്‌സ്പ്രസ് ഇടിയ്ക്കുകയായിരുന്നുവെന്ന് ഫിറോസാബാദ് എസ്പി രഘുവീര്‍ ലാല്‍ പറഞ്ഞു.
രാവിലെ 8.15 ഓടെയാണ് കാഴ്ചക്കുറവ് മൂലം അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്. തിരക്കേറിയ ദില്ലി-ഹൗറ റൂട്ടിലുണ്ടായ അപകടം ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
മൂടല്‍ മഞ്ഞ് മൂലം സംസ്ഥാനത്ത് റോഡ് ഗതാഗതവും താറുമാറായി. നോയിഡയില്‍ അതിവേഗപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. 15 ലധികം വാഹനങ്ങളാണ് ഒരേ സമയം കൂട്ടിയിടിച്ചത്.
ഉത്തരേന്ത്യയിലെങ്ങും മൂടല്‍മഞ്ഞ് ഗതാഗതസംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട് ദില്ലിയില്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. 19 വിമാന സര്‍വ്വീസുകളും 26 ഓളം ട്രെയിന്‍ സര്‍വ്വീസുകളുമാണ് മുടങ്ങിയത്.












Click it and Unblock the Notifications