കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോച്ച് ഫാക്ടറി ഭൂമി കൈമാറ്റം ഒരു മാസത്തിനുള്ളില്‍

  • By Staff
Google Oneindia Malayalam News

V S Achuthanandan
പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്കുവേണ്ടി കണ്ടെത്തിയ 426 ഏക്കര്‍ ഈ മാസം തന്നെ കൈമാറുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അഞ്ച് എല്‍ഡിഎഫ് എംപിമാര്‍ മാത്രമാണ് വെള്ളിയാഴ്ച ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ പങ്കെടുത്തത്. യോഗം വിളിച്ചു ചേര്‍ക്കുന്ന കാര്യം വ്യാഴാഴ്ച വൈകിട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും യോഗത്തില്‍ പങ്കെടുക്കാനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കാതിരുന്നതും മൂലമാണ് പങ്കെടുക്കാതിരുന്നതെന്ന് യുഡിഎഫ് എംപിമാര്‍ പറഞ്ഞു.

റെയില്‍വേബജറ്റില്‍ തുക വകയിരുത്താന്‍ സ്ഥലം കൈമാറണമെന്ന റെയല്‍വേ മന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്താണിത്. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറാന്‍ തീരുമാനിച്ചത്.

കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനുസമീപം റെയില്‍വേ ഗേറ്റിന് ഇരുവശത്തുമായാണ് സ്ഥലം. മുദ്രാലയത്തിന് സമീപം 90 ഏക്കറും ഇന്‍സ്ട്രുമെന്‍േറഷന് പിറകില്‍ 142 ഏക്കര്‍ സ്ഥലവുമാണ് ജില്ലാ വ്യവസായകേന്ദ്രത്തിന് സ്വന്തമായുള്ളത്. ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ പുരോഗിമക്കുകയാണ്. സ്ഥലം ഈ മാസംതന്നെ കൈമാറുമെന്ന് മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X