അരി പുറത്തുവിറ്റിട്ടില്ല: തോമസ് ഐസക്

ഒരു മണി അരി പോലും റേഷന്‍കടയ്ക്കു പുറത്തു വിറ്റിട്ടില്ല. എപിഎല്‍ വിഭാഗങ്ങള്‍ക്കു കൊടുക്കുന്ന വില കൂടിയ അരി ആരും റേഷന്‍ കടയില്‍ നിന്ന് എടുക്കുന്നില്ല. അരി കടയില്‍ തന്നെയുണ്ട്, പുറത്തു വിറ്റിട്ടില്ല- അദ്ദേഹം പറഞ്ഞു.
ഗോതമ്പ് മില്ലുകാര്‍ക്കു കൊടുക്കുന്നുവെന്നതു സത്യമാണ്. പൊടിച്ചു രണ്ടു രൂപ മാത്രം ലാഭം ഈടാക്കി പൊതു വിപണിയില്‍ വില്‍ക്കുന്നതിനാണിത്. ഇതു സുതാര്യമായി ചെയ്യുന്ന കാര്യമാണ്. കേന്ദ്രവും ഇങ്ങനെ ധാന്യങ്ങള്‍ഒഎംഎസ്എസ് (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സിസ്റ്റം) എന്നപേരില്‍ വില്‍ക്കുന്നുണ്ട്- മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രം തരുന്ന വിലയ്ക്ക് റേഷന്‍ കടകളില്‍ നിന്ന് അരിയും ഗോതമ്പും ജനം വാങ്ങാന്‍ തയാറാകാത്തതു കൊണ്ടാണ് മില്ലുകാര്‍ക്കു വില്‍ക്കേണ്ടി വരുന്നത്. റേഷന്‍ വിലയ്ക്കു നല്‍കാതെ എപിഎല്‍ വിഭാഗങ്ങള്‍ക്ക് 12 രൂപ 96 പൈസ വിലയ്ക്ക് അനുവദിക്കുന്ന ഗോതമ്പ് ചെലവുകള്‍ കഴിഞ്ഞ് 15 രൂപയ്ക്കു മാത്രമേ റേഷന്‍ കട വഴി വില്‍ക്കാന്‍കഴിയൂ. ഈ വിലയ്ക്ക് ജനത്തിന് ധാന്യങ്ങള്‍ വേണ്ട.
അരിയുടെകാര്യവും ഇതു തന്നെയാണ്. 8 രൂപ 90 പൈസയ്ക്കാണ് ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് അരി നല്‍കുന്നത്. അതേ അരി എപിഎല്‍ വിഭാഗത്തിന് 13 രൂപ88 പൈസയ്ക്കു വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുണനിലവാരം കുറവായതിനാല്‍ വാങ്ങാന്‍ ആളില്ല.
എന്നിട്ടും അരി റേഷന്‍ കടയ്ക്കു പുറത്തു വിറ്റിട്ടില്ല. ഗോതമ്പു മാത്രമാണ് മില്ലുകാര്‍ക്കു നല്‍കിയത്. ഐസക്ക് പറഞ്ഞു.
പൊതുവിതരണത്തിനു നല്‍കിയ അരിയും ഗോതമ്പും സംസ്‌ഥാന സര്‍ക്കാര്‍ മറിച്ചു വിറ്റുവെന്ന കെവി തോമസിന്റെ ആരോപണം സ്വന്തം ഉത്തരവാദിത്തം മറച്ചുവക്കാനുള്ള തട്ടിപ്പാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയായി എന്ന കഷ്‌ടകാലത്തിനു കേരളത്തെ മറന്നുകൊണ്ടു ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് കഷ്‌ടമായിപ്പോയി. കേന്ദ്രസര്‍ക്കാരിന്റെ ഗോഡൗണുകള്‍ സ്വകാര്യവ്യക്‌തികള്‍ക്കു പാട്ടത്തിനു കൊടുത്തു കാശുവാങ്ങി കഴിയുന്ന കേന്ദ്രം സ്വന്തം ഉത്തരവാദിത്വം മറച്ചവയ്‌ക്കാനാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications