ലൈംഗിക പീഡനം: 60കാരന് 32വര്‍ഷം തടവ്

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബസുഹൃത്തായ അറുപതുകാരനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രതി വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. 2009ല്‍ ഇതേകേസില്‍ ഇയാളെ കോടതി 24വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
വീണ്ടും കേസ് പരിഗണിച്ച അപ്പീല്‍ കോടതി ശിക്ഷാകാലാവധി എട്ട് വര്‍ഷംകൂടി വര്‍ധിപ്പിക്കുകയായിരുന്നു.
ആദ്യത്തെ വിധി ഗൗരവതരവും കുറ്റകൃത്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ കഠിനമല്ലെന്നും കാണിച്ചാണ് അപ്പീല്‍ കോടതിയുടെ വിധി.
പെണ്‍കുട്ടിയ്ക്ക് എട്ടുവയസ്സുള്ളപ്പോഴാണ് ഇയാള്‍ ലൈംഗികപീഡനം ആരംഭിച്ചത്. കുട്ടിയുടെ മാതാപിതാക്കളുമായി പ്രതിക്ക് നല്ലബന്ധമായിരുന്നു. ഇത് ചൂഷണം ചെയ്തുകൊണ്ടാണ് ഇയാള്‍ ഏഴ് വര്‍ഷത്തോളം കുട്ടിയെ പീഡിപ്പിച്ചത്.
2008ലെ വേനലവധിക്കാലത്താണ് കുട്ടി ഇക്കാര്യം ഒരു ബന്ധുവിനോട് തുറുന്നുപറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications