ആസ്ത്രേലിയയില്‍ ഇന്ത്യക്കാരെ ബാറില്‍ കയറ്റിയില്ല

മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെയുള്ള ആറു തെക്കന്‍ എഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെല്‍ബണിലെ ഒരു ബാറില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം.
സുഹൃത്തുക്കള്‍ക്ക് ഒരു യാത്ര അയപ്പ് നല്‍കാനാണ് ഇവര്‍ സെന്റര്‍ ലയന്‍ ഹോട്ടലിലെ ബാറിലെത്തിയത്. എന്നാല്‍ തങ്ങളുടെ യാതൊരു കാരണവും കൂടാതെ അധികൃതര്‍ ബാറില്‍ നിന്ന് പിടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് അഭിഷേക് അഗര്‍വാള്‍ എന്ന യുവാവ് പറഞ്ഞു.
അധികൃതരുടെ നടപടിയ്ക്കെതിരെ പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് അഗര്‍വാള്‍ പറഞ്ഞു.
തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും, മദ്യപിക്കുന്നതില്‍ കുഴപ്പമില്ലെന്നും ഇവര്‍ പറഞ്ഞു നോക്കിയെങ്കിലും ബാര്‍ ജീവനക്കാര്‍ കടത്തിവിട്ടില്ലത്രേ. ബാറിനകത്തുണ്ടായിരുന്ന എല്ലാപേരും പുറത്തു പോകുന്നതിനായി കാത്തുനിന്നെങ്കിലും അധികൃതര്‍ പ്രവേശനം നല്‍കിയില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.
അതേസമയം ആരെ വേണമെങ്കിലും പ്രത്യേക കാരണങ്ങളില്ലാതെ പുറത്താക്കാമെന്ന് എന്നാല്‍ മെല്‍ബണിലെ എല്ലാ ബാറുകളുടെയും വാതിലില്‍ എഴുതിവച്ചിട്ടുണ്ടെന്ന് ഇതിന് മറുവാദം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications