കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണുകള്‍ ദാനം ചെയ്തു; ശരീരം വൈദ്യപഠനത്തിന്

Google Oneindia Malayalam News

Jyoti Basu
കൊല്‍ക്കൊത്ത: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ജ്യോതി ബസുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ താത്പര്യപ്രകാരം വൈദ്യവിദ്യാര്‍ത്ഥികളുടെ പഠനത്തിനായി മെഡിക്കല്‍ കോളെജിന് കൈമാറും. ജ്യോതി ബസുവിന്റെ കണ്ണുകളും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. കണ്ണുകള്‍ ശുശ്രൂഷ് ഐ ഫൗണ്ടേഷനാണ് നല്‍കിയത്.

ഉച്ചയ്ക്ക് 2.30ന് സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മൃതദേഹം ഞായറാഴ്ച രാത്രി മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിയ്ക്കും. തിങ്കളാഴ്ച രാവിലെ മുതില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളെജിന് കൈമാറുക.

സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X