കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതി ബസു : പ്രതീക്ഷകള്‍ മങ്ങുന്നു

  • By Staff
Google Oneindia Malayalam News

Jyoti Basu
കൊല്‍ക്കത്ത: അതീവ ഗുരുതരാവസ്ഥയില്‍ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജ്യോതി ബസുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷ മങ്ങുന്നു.

കഴിഞ്ഞ നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ഹൃദയം, തലച്ചോര്‍, വൃക്ക, ശ്വാസകോശം കരള്‍ തുങ്ങിയ പ്രധാന ശാരീരികാവയവങ്ങളുടെ പ്രവര്‍ത്തനം തീരെ മന്ദീഭവിയ്ക്കുകയോ നിലയ്ക്കുകയോ ചെയ്തതിനെ തുടര്‍ന്നാണിത്.

പരമാവധി ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ബസുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് പേസ് മേക്കര്‍ ഉപയോഗിച്ചുതുടങ്ങി. വ്യക്കയുടെ പ്രവര്‍ത്തനം നിലച്ചിരിയ്ക്കുകയാണ്. ഹീമോ ഡയാലിസിസ് മൂലം രക്ത സമ്മര്‍ദ്ദനില അപകടകരമായി താഴുന്നതിനാല്‍ സ്ലോ എഫിഷെന്‍സി ഡയാലിസിസ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, അവസ്ഥ മോശമായതിനാല്‍ ശനിയാഴ്ച അര മണിക്കൂര്‍ മാത്രമേ സ്ലോ എഫിഷെന്‍സി ഡയാലിസിസ് നടത്തിയുള്ളൂ.

കൃത്രിമ ഓക്‌സിജന്റെ അളവും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ബസുവിന്റെ പ്രായവും ഇപ്പോഴത്തെ ആരോഗ്യ നിലയും പരിഗണിയ്ക്കുമ്പോള്‍ ഇനിയൊരു തിരിച്ചുവരവിന് സാധ്യത കുറവാണെന്നാണ് അദ്ദേഹത്തെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നത്.

ജ്യോതി ബസുവിനെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം സീതാറാം യെച്ചൂരിയും ശനിയാഴ്ച ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. നടന്‍ അമിതാഭ് ബച്ചനും അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എഎംആര്‍ഐ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിയ്ക്കുകയാണ്. ബസുദാ എന്ന് വിളിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവിന് അവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിയ്ക്കുന്നത്.

ആരോഗ്യനില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് ബസുവിന്റെ അടുത്ത ബന്ധുക്കളോട് ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X