കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തക്ക് ദുഖത്തിന്റെ ദിനം

Google Oneindia Malayalam News

Jyoti Basu
കൊല്‍ക്കത്ത: മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ നേതാവുമായ ജ്യോതിബസുവിന്റെ നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയസാംസ്‌കാരിക നേതാക്കള്‍ അനുശോചിച്ചു.

ദുഖത്തിന്റെ ദിനമാണിതെന്ന് ആഭ്യന്തരമന്ത്രി പിചിദംബരം കൊല്‍ക്കത്തയില്‍ പറഞ്ഞു. ബസുവിന്റെ മരണം കനത്ത നഷ്ടമാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നതെന്നും ചിദംബരം അനുശോചിച്ചു.ബസുവിനെ പി ചിദംബരം ആശുപത്രിയില്‍ സന്ദര്‍ശിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് മരണം സ്ഥിരീകരിച്ചത്.

ഇഎംഎസിനെപ്പോലെത്തന്നെ സിപിഎമ്മിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യേകിച്ചും പാര്‍ട്ടി രൂപീകരണത്തിന് ശേഷം നിര്‍ണായക തീരുമാനങ്ങളെടുത്ത ജ്യോതിബസുവിന്റെ തീരുമാനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു.

ബംഗാളിന്റെ മാത്രമല്ല ആധുനിക ഇന്ത്യയുടെ പ്രധാന ശില്‍പ്പികളില്‍ ഒരാളാണ് ജ്യോതിബസുവെന്ന് സിപി.എം പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. മരണസമയത്ത് യെച്ചൂരിയും വൃന്ദാ കാരാട്ടും ആശുപത്രിയിലുണ്ടായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു ജ്യോതി ബസുവെന്ന്് പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. ആരെയും ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമായിരുന്നു ബസുവിന്റെ ശക്തിയെന്ന് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അനുസ്മരിച്ചു. ദീര്‍ഘകാലം ബംഗാളിനെ നയിക്കാന്‍ ബസുവിന് കഴിഞ്ഞത് ഈ വ്യക്തിപ്രഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ജ്യോതിബസുവിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് യുപിഎ അധ്യക്ഷ സോണിയാഗാന്ധി ദില്ലിയില്‍ പറഞ്ഞു. . ഗാന്ധിജി പറഞ്ഞത് നടപ്പില്‍ വരുത്തിയ നേതാവായിരുന്നു ബസുവെന്ന് ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെക്കുറിച്ച് ശരിയായ ബോധമുണ്ടായിരുന്ന നേതാവായിരുന്നു ജ്യോതിബസുവെന്നും അത് ഏറ്റവും പ്രായോഗികമായി നടപ്പിലാക്കിയ നേതാവുകൂടിയായിരുന്നു അദ്ദേഹമെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ജനങ്ങള്‍ സ്‌നേഹിച്ചത്പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബസുവിന്റെ മൃതദേഹം കിടത്തിയിരിക്കുന്ന കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആശുപത്രിയിലേക്ക് ഇപ്പോഴും ജനപ്രവാഹം തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X