Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹനെ തിരിഞ്ഞുനോക്കാതെ മമത

Mamata Banerjee
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രി മമതാ ബാനര്‍ജിയില്‍ നിന്നും കോണ്‍ഗ്രസിന് വീണ്ടും ഷോക്ക് ട്രീറ്റ്‌മെന്റ്. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുത്ത ചടങ്ങുകളില്‍ നിന്ന് മമത വിട്ടുനിന്നത് ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ള വിടവ് കൂടുതല്‍ വര്‍ദ്ധപ്പിച്ചിരിയ്ക്കുകയാണ്. മമതയുടെ വിട്ടുനില്‍ക്കല്‍ ഗൗരവത്തോടെ കാണുമെന്ന് ബംഗാള്‍ പിസിസി നേതൃത്വം പ്രഖ്യാപിച്ചത് ഇതിനുള്ള തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

യുപിഎ മുന്നണിയിലെ രണ്ടാമത്തെ ഏററവും വലിയ കക്ഷിയാണ് തൃണമൂല്‍. റെയില്‍വെ മന്ത്രിയായ മമതയ്ക്ക് പുറമെ ഏഴ് സഹമന്ത്രിമാരും തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ചും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിയായ മമതയ്ക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ രാഷ്ട്രീയലക്ഷ്യങ്ങളോടെ മമത വിട്ടുനിന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തു്‌നനത്.

മന്‍മോഹന്‍ പങ്കെടുത്ത സയന്‍സ് സിറ്റി രണ്ടാംഘട്ട ശിലാസ്ഥാപനച്ചടങ്ങുകള്‍ ബഹിഷ്‌കരിച്ചാണ് മമത, പ്രധാനമന്ത്രിയോടും കോണ്‍ഗ്രസിനോടും അനിഷ്ടം വെളിപ്പെടുത്തിയത്. മാവോയിസ്റ്റ് മേഖലയില്‍ പാര്‍ട്ടിയുടെ റാലി സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു അവര്‍. സയന്‍സ് സിറ്റി ചടങ്ങ് അവസാനിച്ചയുടന്‍ പിസിസി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇതേക്കുറിച്ച് തങ്ങളുടെ പ്രതിഷേധം പങ്കുവെച്ചു.

പശ്ചിമ ബംഗാളിലെ ക്രമസമാധാനനില തകര്‍ന്നെന്നും കേന്ദ്രസര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഇടപെടുന്നില്ലെന്നും ആണ് മമതാ ബാനര്‍ജിയുടെ പ്രധാന പരാതി. ഇതുമൂലമാണ് അവര്‍ പ്രധാനമന്ത്രിയുടെ കാര്യപരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന മമതയുടെ ആവശ്യം അംഗീകരിയ്ക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തയ്യാറായിരുന്നില്ല.

കോണ്‍ഗ്രസിന്റെ പരാതിയോട് പ്രതികരിക്കാന്‍ മമത തയാറായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങുകളില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുക്കുന്നതിനാലാണ് ബഹിഷ്‌കരിച്ചതെന്നാണ് മമതയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+