വൈദ്യുതി നിരക്ക് ഉയര്‍ത്തണമെന്ന് കെഎസ്ഇബി

ഇന്ധന വില വര്‍ധനവ് മൂലം താപ വൈദ്യുതി ഉല്‍പ്പാദന ചെലവില്‍ 311 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് കഴിഞ്ഞ മാസം കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റെഗുലേറ്ററി കമ്മീഷന് കൈമാറാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു.
എല്ലാത്തരം ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ്ജ് ഈടാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അടുത്ത വര്‍ഷം തങ്ങള്‍ക്ക് 2000 കോടി രൂപയുടെ കമ്മിയുണ്ടാകുമെന്നതിനാല്‍ സാമ്പത്തിക നഷ്ടം ഉടന്‍ നികത്തിയേ മതിയാകുവെന്നും വൈദ്യുതി ബോര്‍ഡിന്റെ നിലപാട്.
സര്‍ച്ചാര്‍ജ്ജ് വര്‍ധിപ്പിയ്ക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നതിന് റഗുലേറ്ററി കമ്മീഷന്‍ ഈ മാസം 27ന് പൊതുജനങ്ങളില്‍ നിന്ന് തെളിവെടുക്കും. ഇതിനു ശേഷമേ നിരക്ക് വര്‍ദ്ധന സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ.












Click it and Unblock the Notifications