കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ രാജി ആരും പറഞ്ഞിട്ടല്ല : ചാണ്ടി

  • By Staff
Google Oneindia Malayalam News

Oommen Chandy
കോട്ടയം: സാമ്പത്തിക സംവരണം വേണമെന്ന് പറഞ്ഞതാണ് എകെ ആന്റണിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണ പണിക്കരുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.

ആന്റണി സ്വയം രാജിവെയ്ക്കുകയായിരുന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ആന്റണി രാജി വയ്ക്കാന്‍ താല്പര്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് അതനുവദിച്ചില്ല. തുടര്‍ന്ന് ഹൈക്കമാന്‍ഡ് മൂന്നംഗ കമ്മീഷനെ കേരളത്തിലേക്ക് നിയോഗിക്കുകയായിരുന്നു. പക്ഷേ ആന്റണി രാജിവെയ്ക്കണമെന്ന് ഒരാളും കമ്മീഷന് മുമ്പില്‍ ആവശ്യമുന്നയിച്ചില്ല. തുടര്‍ന്ന് ആന്റണി സ്വയം രാജി സമര്‍പ്പിയ്ക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിപറഞ്ഞു.

നിലവിലുളള സംവരണ വ്യവസ്ഥകള്‍ തുടരണമെന്നും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം അനുവദിക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ഇക്കാര്യത്തില്‍ ഒരു അവ്യക്തതയുമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

നേരത്തെ കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ചതിനാലാണ് എകെ ആന്റണിയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതെന്നും ഇക്കാര്യം വെളിപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു സങ്കോചവുമില്ലെന്നും നാരായണപ്പണിക്കര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X