അരി തര്‍ക്കം: ഐസക്കും കെവി തോമസും ചര്‍ച്ച നടത്തി

കേന്ദ്രം അനുവദിച്ച അരിയും ഗോതമ്പും സംസ്ഥാന സര്‍ക്കാര്‍ മറിച്ചുവില്‍ക്കുകയാണെന്ന കെവി തോമസിന്റെ ആരോപണത്തിന് കടുത്ത മറുപടിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ തോമസ് ഐസക് രംഗത്ത് വന്നതോടെ വിവാദം കൊഴുത്തത്.
ആലപ്പുഴ തണ്ണീര്‍മുക്കത്ത് നടന്ന മത്സ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കവെയാണ് കെവി തോമസും തോമസ് ഐസക്കും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.തര്‍ക്കം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിയ്ക്കാമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ഐസക്കിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട കെവി തോമസ് പറഞ്ഞു.
ഭക്ഷ്യധാന്യ പ്രശ്‌നത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട. എന്നാല്‍ കേരളത്തിന് അര്‍ഹമായ വിഹിതം ന്യായമായ വിലയില്‍ ലഭ്യമാക്കുകയെന്നതാണ് രണ്ട് പേരുടെയും ലക്ഷ്യം. തോമസ് മാഷ് അദ്ദേഹത്തിന്റെ നിലപാടിലും താന്‍ തന്റെ നിലപാടിലും ഉറച്ചുനില്‍ക്കുകയാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications