മരണം നിഷേധിച്ച് മെഹ്‌സൂദിന്റെ സന്ദേശം
പെഷവാര്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് പാക് താലിബാന്‍ നേതാവ് ഹക്കമുള്ള മെഹ്‌സൂദിന്റെ ഓഡിയോ ടേപ്പ് സന്ദേശം. താന്‍ കൊല്ലപ്പെട്ടെന്നും തെക്കന്‍ വസീറിസ്ഥാനിലെ സൈനികദൗത്യം അവസാനിച്ചെന്നും സര്‍ക്കാര്‍ പ്രചാരണമഴിച്ചുവിട്ടേക്കുമെന്നും എന്നാല്‍ അത് അസംഭവ്യമാണെന്നും ഹക്കിമുള്ള പറയുന്ന ഓഡിയോ ടേപ്പുകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഹക്കിമുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടേപ്പിന്റെ കോപ്പികള്‍ താലിബാന്‍ നേതൃത്വം മാധ്യമ ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഏതു ദിവസമാണ് ഈ പ്രസ്താവന നടത്തിയതെന്ന് പരാമര്‍ശിക്കാത്തതിനാല്‍ ടേപ്പിന്റെ വിശ്വാസ്യത സ്ഥിരീകരിക്കാനായിട്ടില്ല.
കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ബെയ്ത്തുള്ള മെഹ്‌സൂദ് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഹക്കിമുള്ള താലിബാന്റെ തലവനാവുന്നത്. ബെയ്ത്തുള്ള കൊല്ലപ്പെട്ട വേളയിലും മരണം നിഷേധിച്ചുകൊണ്ട് താലിബാന്‍ ശ്രമിച്ചിരുന്നു.












Click it and Unblock the Notifications