ചൈനയില്‍ നിന്നും പിന്മാറുന്നില്ല: ഗൂഗിള്‍

സെര്‍ച്ച് എഞ്ചിനിലെ ഫലങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗൂഗിള്‍ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മെയിലുകളും മറ്റും വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു, ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു. മാത്രമല്ല സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ ഇരുപതോളം പ്രമുഖ കമ്പനികളുടെ മെയില്‍ സംവിധാനം തകരാറിലാവുകയും ചെയ്തു.
വ്യക്തിസ്വാതന്ത്ര്യത്തിലും ആശയവിനിമയത്തിനുള്ള അവകാശത്തിലുമുള്ള ഈ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ചൈനയില്‍ സേവനം തുടരുക ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഗൂഗിള്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യം കൂടിയാണ് ചൈന. ഇവിടെനിന്നുള്ള പിന്മാറ്റം ഗൂഗിളിനെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
ഇവിടത്തെ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും അടുത്ത ആഴ്ചകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നല്ലൊരു തീരുമാനം കൈക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൂഗിളിന്‍റെ ചൈനയിലെ മേധാവി പറഞ്ഞു.
സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം ഉള്ളടക്കങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇപ്പോഴും നല്‍കുന്നതെന്നും ഗൂഗിള്‍ അറിയിച്ചു.
ചൈനയില്‍ നിന്നും ഗൂഗിള്‍ പിന്മാറുമെന്ന് വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് വിപണിയില്‍ ഗൂഗിളിന്റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു.












Click it and Unblock the Notifications