ആസ്ത്രേലിയയുടെ നടപടി തൃപ്തികരമല്ല: നിരുപമ

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കുടുക്കുവെയാണ് നിരുപമ ആസ്ത്രേലിയയുടെ നിലപാടില്‍ അനിഷ്ടം രേഖപ്പെടുത്തിയത് .
ഇത്തരം സംഭവങ്ങള്‍ കാരണം ആസ്ത്രേലിയയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ പാടില്ല.
ആക്രമണങ്ങളെ വംശീയമെന്ന് പരാമര്‍ശിച്ചില്ലെങ്കിലും ഒരു വിഭാഗത്തിനുനേരെ മാത്രമാണ് ആക്രമണമുണ്ടാകുന്നത്- അവര്‍ ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് പൊതുസ്വഭാവവുമുണ്ട്. ആക്രമണങ്ങള്‍ക്ക് വംശീയവിദ്വേഷവും ഒരു കാരണമാണെന്ന് ആസ്ത്രേലിയ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്താനില്‍ ഭീകരതയുടെ ആന്തരഘടന ഇപ്പോഴും ശക്തമാണെന്നും പറഞ്ഞ നിരുപമ ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്താനിലും പാക് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും നിന്നുമാണ് തുടങ്ങുന്നതെന്നും പറഞ്ഞു.












Click it and Unblock the Notifications