ആത്മരക്ഷാര്‍ത്ഥം കൊല നടത്താം: സുപ്രീം കോടതി

ജീവന്‍ ഭീഷണിയിലായിരിക്കെ പിന്തിരിഞ്ഞോടുന്നതിനേക്കാള്‍ ധീരതയോടെ നേരിടുന്നതാണ് പൗരന്മാര്‍ക്ക് അഭികാമ്യം. സ്വയംരക്ഷയ്ക്കുള്ള അവകാശം ഓരോ പൗരനുമുണ്ട്. എന്നാല്‍ അത് നിശ്ചിതപരിധിക്കുള്ളിലായിരിക്കണമെന്നുമാത്രം- കോടതി പറഞ്ഞു.
ആത്മരക്ഷാര്‍ഥം കൊലപാതകം നടത്തേണ്ടിവന്ന പഞ്ചാബ് സ്വദേശിയെ വെറുതെവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും അശോക്കുമാറും ഉള്‍പ്പെട്ട ബഞ്ച് ഇങ്ങനെ ഉത്തരവിട്ടത്.
സ്ഥലത്തര്‍ക്കത്തിനിടെ അമ്മാവനെ കൊല്ലേണ്ടിവന്ന ലുധിയാന സ്വദേശി ദര്‍ശന്‍സിങ്ങിനെയാണ് കോടതി വെറുതെ വിട്ടത്. സെഷന്‍സ് കോടതി വെറുതെവിട്ട ദര്‍ശന്‍സിങ്ങിന് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു.ഈ വിധക്കെതിരെയാണ് ദര്‍ശന്‍സിങ് സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications