കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരുടെ മൃതദേഹം സൂട്‌കേസില്‍

Google Oneindia Malayalam News

Indians Murdered Fiji
ദില്ലി: രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഫിജിയില്‍ സൂട്‌കേസില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ റിപ്പോര്‍ട്ടുകളാണുള്ളത്.

ഇവയില്‍ ചിലതില്‍ മൃതദേഹം സൂക്ഷിച്ച സൂട്‌കേസ് ഫിജിയുടെ തലസ്ഥാനമായ സുവയിലെ ഒരു കൃഷിയിടത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പറയുമ്പോള്‍ ചിലതില്‍ ടോയ്‌ലറ്റില്‍ നിന്നാണ് കണ്ടുകിട്ടിയതെന്നും പറയുന്നു.

കൊല്ലപ്പെട്ടവര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബിസിനസുകാരാണ്. നാല്‍പ്പത്തിയൊന്നുകാരനായ രാമകൃഷ്ണന്‍ അമൃതലിംഗം, മുപ്പത്തിയാറുകാരനായ രാജമാണിയ്ക്കം വെങ്കടാചലം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ഡിസംബര്‍ 14 മുതല്‍ കാണാതായിരുന്നു.

ഇരുവരെക്കുറിച്ചും ഒരു വിവരവുമില്ലാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഇവര്‍ ജോലിചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു.

വിസ്ത ഐലന്റിലേയ്ക്ക് യാത്രപോയ ഇവര്‍ പിന്നീട് തിരിച്ച് ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് കമ്പനി അറിയിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കമ്പനിയോട് സംഭവം പൊലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ടുപേരെ ഫിജി പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മൃതദേഹം ഫിജിയില്‍ത്തന്നെ സംസ്‌കരിക്കുമെന്നും ചിതാഭസ്മം ഇന്ത്യയിലേയ്ക്ക് അയയ്ക്കുമെന്നും ഫിജി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ബ്ലൂ വേവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇരുവരും ജോലിചെയ്തിരുന്നത്. ഇരുവരെയും കാണാതായ ദിവസം ഇവരുടെ വീട്ടില്‍ ആറ് സന്ദര്‍ശകര്‍ വന്നിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X