നഷ്ടമായത് ദേശസ്നേഹിയെ: മന്‍മോഹന്‍

ബസുവിന് ആദരാഞ്‌ജലി അര്‍പ്പിക്കുന്നതിനായി കൊല്‍ക്കത്തയിലേക്ക് ദേശീയ നേതാക്കളുടെ പ്രവാഹമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി തുടങ്ങി ഒട്ടേറെപ്പേര്‍ എകെജി ഭവനിലെത്തി ആദരാഞ്‌ജലി അര്‍പ്പിച്ചു.
നഷ്‌ടമായത് മികച്ച ദേശസ്‌നേഹിയേയും രാജ്യത്തിന്റെ സമുന്നത പുത്രനേയുമാണെന്ന് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ബസുവിന്റെ കുടുംബാംഗങ്ങള്‍ക്കും ആയിരിക്കണക്കിന് പ്രവര്‍ത്തകര്‍ക്കുമൊപ്പം ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി എ.കെ.ജി ഭവനിലെ സന്ദര്‍ശക പുസ്‌തകത്തില്‍ എഴുതി.
ബസുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ എകെജി ഭവനിലെത്തി. സിപിഐ സെക്രട്ടറി എ.ബി ബര്‍ദ്ദനും ബസുവിന് ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ കൊല്‍ക്കൊത്തിയില്‍ എത്തിയിട്ടുണ്ട്.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്.രാമചരന്ദപിള്ള, വരദരാജന്‍ എന്നിവര്‍ വൈകിട്ട് കൊല്‍ക്കൊത്തയിലെത്തും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ നടക്കുന്ന അന്തിമോപചാര ചടങ്ങുകളില്‍ പങ്കെടുക്കും. ധനമന്ത്രി പ്രണബ് മുഖര്‍ജിയും മറ്റ് കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വിവിധ സംസ്‌ഥാന മുഖ്യമന്ത്രിമാരും ബസുവിന് വിടപറയാനെത്തും.
കേരളത്തില്‍ നിന്നും മുഖ്യമന്ത്രി വി.എസ് അച്യുതനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ തിങ്കളാഴ്ച കൊല്‍കൊത്തയിലെത്തും.
മന്ത്രിമാരായ പി.കെ ശ്രീമതി, എം.എ ബേബി എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ കൊല്‍ക്കൊത്തയില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications