മാവോവാദികള്‍ എകെ 47 നിര്‍മ്മിക്കുന്നു

എ.കെ 47 തോക്കിന്റെ പ്രദേശിക വകഭേദം നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ മാവോവാദികള്‍ കരസ്ഥമാക്കിയതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്‍. നേരത്തെ പിടിയിലായ മാവോവാദിയെ ചോദ്യം ചെയ്തപ്പോഴാണ് ആയുധനിര്‍മ്മാണകേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ കഴിഞ്ഞ ആഴ്ച സിആര്‍പിഎഫ് പിടിച്ചെടുത്ത ആയുധശേഖരത്തില്‍നിന്നാണ് എ.കെ 47 തോക്കുകളും എ.കെ 57 തോക്കുകളും കണ്ടെത്തിയത്.
അസാള്‍ട്ട് റൈഫിള്‍ എന്നറിയപ്പെടുന്ന ഇത്തരം തോക്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 59 ഉപകരണങ്ങളും ഇവിടെനിന്നും കണ്ടെടുത്തിരുന്നു.
യഥാര്‍ത്ഥ എ.കെ. 47 തോക്കുകളെ ഗുണനിലവാരമാണ് ഇവര്‍നിര്‍മ്മിച്ചതോക്കുകള്‍ക്കുള്ളതെന്ന് അധികൃതര്‍ പറയുന്നു.
1946 ല്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന മിഖായേല്‍ കലാഷ്‌നിക്കോവ് ഡിസൈന്‍ ചെയ്ത എ.കെ 47 തോക്കുകള്‍ ലോകത്തിലെ മിക്ക സൈനികവിഭാഗങ്ങളുടെയും തീവ്രവാദികളുടെയും പ്രധാന ആയുധമാണ്.
റഷ്യയില്‍ നിന്നും ഈ സാങ്കേതിക വിദ്യ കടം കൊണ്ടാണ് ഇന്ത്യ ഉള്‍പ്പെടെയു ള്ള 20 രാജ്യങ്ങള്‍ ഈ തോക്ക് വിവിധ പേരുകളില്‍ നിര്‍മ്മിക്കുന്നുത്. ലോകത്ത് ഇപ്പോള്‍ സജീവമായ ഒട്ടുമിക്ക തീവ്രവാദി സംഘടനകളുടെയും മുഖ്യ ആയുധമാണ് ഇത്തരം തോക്കുകള്‍.












Click it and Unblock the Notifications