മഹാരാഷ്ട്രയില്‍ മറാത്തി മതി: എംഎന്‍എസ്

ഇക്കാര്യം ആവശ്യപ്പെട്ട് താക്കറെ മറാത്തിയില്‍ എഴുതിയ കത്ത് എംഎന്‍എസ് പ്രവര്‍ത്തകര്‍ മറാഠി ഭാഷാ ദിനമായ ഫെബ്രുവരി 27ന് മുഴുവന്‍ വീടുകളിലും എത്തിക്കും.
വീടുകളില്‍ മാത്രമല്ല, ഓഫീസിലും തീവണ്ടിയിലും ചന്തയിലും എന്നിങ്ങനെ എല്ലായിടത്തും മറാത്തി ഉപയോഗിക്കണമെന്നായിരിക്കും കത്തിലെ ഉള്ളടക്കം. കത്ത് നല്‍കുന്നതില്‍ നിന്ന് മഹാരാഷ്ട്രീയരല്ലാത്തവരെയും ഒഴിവാക്കില്ല എന്ന് എംഎന്‍എസ് നേതാക്കള്‍ പറയുന്നു.
രണ്ട് വര്‍ഷം മുന്‍പ് മറാത്തി ഭാഷയുടെ പ്രചാരത്തിന്റെ ഭാഗമായി എംഎന്‍എസ് പ്രവര്‍ത്തകര്‍ മുംബൈ നഗരത്തിലെ ഇംഗ്ലീഷ് പരസ്യബോര്‍ഡുകള്‍ മായ്ച്ചുകളഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.












Click it and Unblock the Notifications