അമറിന്റെ രാജി സ്വീകരിച്ചു

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അമറിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള മുലായത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ രാജി വയ്ക്കുന്നതെന്ന് അമര്‍സിങ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുലായത്തിന്റെ ബന്ധുവും എസ്പി നേതാവുമായ രാം ഗോപാല്‍ യാദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സിങിന്റെ രാജിയില്‍ കലാശിച്ചത്.
കഴിഞ്ഞ ജനുവരി 6നാണ് അമര്‍ പാര്‍ട്ടി നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിരുന്നു. രാജിക്കത്ത് നല്‍കിയതിനുശേഷംതന്നെ ഇവര്‍ തമ്മിലുള്ള വാക് പയറ്റ് ആരംഭിച്ചിരുന്നു. അമര്‍സിങിന്റെ മാനസികനില തകരാറിലായെന്നാണ് രാജിയെപ്പറ്റി പരാമര്‍ശിക്കവെ രാം ഗോപാല്‍ പറഞ്ഞത്. അമറിന്റെ രാജി യുപിയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications