കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുവിന് രാജ്യത്തിന്റെ ആദരാഞ്ജലി

Google Oneindia Malayalam News

Basu’s body is taken Sunday from hospital to Peace Haven mortuary, where it will be kept all of Monday. On January 19, it will be moved to Writers’ Buildings, the Assembly and CPM headquarters at Alimuddin Street, before being donated to SSKM Hospital in the evening.
കൊല്‍ക്കത്ത: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ജ്യോതി ബസുവിന് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു. അന്ത്യാഞ്ജലികള്‍ അര്‍പ്പിയ്ക്കാനായി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം കൊല്‍ക്കത്തയിലേക്ക് എത്തിക്കൊണ്ടിരിയ്ക്കുകയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന തിങ്കളാഴ്ച കൊല്‍ക്കത്തയിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കും.

ചൊവ്വാഴ്ച രാവിലെ ബസുവിന്റെ ഭൗതിക ശരീരം 23 വര്‍ഷം മുഖ്യമന്ത്രിയായി ഭരണചക്രം തിരിച്ച ബംഗാള്‍ സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് പത്തരയ്ക്ക് നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. രണ്ടരയ്ക്ക് അലിമുദ്ദീന്‍ സ്ട്രീറ്റിലെ സിപിഎം ആസ്ഥാനത്തേക്ക് കൊണ്ടു പോകും. മൂന്ന് മണി മുതല്‍ ഒരു മണിക്കൂര്‍ അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം എസ്എസ്‌കെഎം ആശുപത്രിയ്ക്ക് കൈമാറാനായി കൊണ്ടുപോകും.

ജ്യോതിബസുവിന്റെ ഭൗതികശരീരം വൈദ്യപഠനത്തിനായി ദാനം ചെയ്തതിനാല്‍ സംസ്‌ക്കാര കര്‍മ്മങ്ങള്‍ ഉണ്ടാവില്ല. ആശുപത്രിയ്ക്ക് കൈമാറാനായി ചൊവ്വാഴ്ച പാര്‍ട്ടി ഓഫീസില്‍ നിന്ന് കൊണ്ടുപോകുന്നതാണ് ബസുവിന്റെ അന്ത്യയാത്ര.

ബസുവിനോടുള്ള ആദരസൂചകമായി ബംഗാള്‍ ഗവണ്‍മെന്റ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X