അഭയ ഹര്‍ജി 25ന് വാദം കേള്‍ക്കും

എറണാകുളം സിജെഎം കെഎ ബേബിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. സിസറ്റര്‍ സെഫിയുടെ സഹോദരന്‍ മാത്യുവാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
മാധ്യമങ്ങളുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ പരാതി നല്‍കിയത്. ഹര്‍ജിയില്‍ സിജെഎം കോടതി മാധ്യമങ്ങളുടെ വിശദീകരണം തേടിയിരുന്നു. അതേ സമയം കോടതി വിലക്കിയ നാര്‍ക്കോ വീഡിയോ ദൃശ്യങ്ങള്‍ നെറ്റിലൂടെ വ്യാപിയ്ക്കുകയാണ്. ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത രംഗങ്ങള്‍ തന്നെയാണ് ഇന്റര്‍നെറ്റിലും ലഭ്യമായിരിക്കുന്നത്.












Click it and Unblock the Notifications