കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ ഹര്‍ജി 25ന് വാദം കേള്‍ക്കും

  • By Staff
Google Oneindia Malayalam News

Court
കൊച്ചി: അഭയ കൊലക്കേസ് പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഈ മാസം 25 ന് വാദം ആരംഭിക്കും.

എറണാകുളം സിജെഎം കെഎ ബേബിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. സിസറ്റര്‍ സെഫിയുടെ സഹോദരന്‍ മാത്യുവാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മാധ്യമങ്ങളുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ പരാതി നല്‍കിയത്. ഹര്‍ജിയില്‍ സിജെഎം കോടതി മാധ്യമങ്ങളുടെ വിശദീകരണം തേടിയിരുന്നു. അതേ സമയം കോടതി വിലക്കിയ നാര്‍ക്കോ വീഡിയോ ദൃശ്യങ്ങള്‍ നെറ്റിലൂടെ വ്യാപിയ്ക്കുകയാണ്. ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത രംഗങ്ങള്‍ തന്നെയാണ് ഇന്റര്‍നെറ്റിലും ലഭ്യമായിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X