Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ വീണ്ടും ആശുപത്രിയില്‍

K Karunakaran
തിരുവനന്തപുരം: നെഞ്ചില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലാണ് കരുണാകരനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നെഞ്ചിലെ കഫക്കെട്ടും അണുബാധയും മാറ്റാനുള്ള ഇഞ്ചക്ഷന്‍ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത ചുമ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഒന്നാം തീയതിയിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം ഇക്കുറി ഒഴിവാക്കിയിരുന്നു.

ഞായറാഴ്ച വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാകരനെ തീവ്രപരിചരണ വിഭാഗത്തിലാണ് അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച കൂടി അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവരും. അഞ്ച് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കടുത്ത പനിയെ തുടര്‍ന്ന് അടുത്തിടെ രണ്ടാഴ്ചയിലധികം കരുണാകരന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പല ഘട്ടങ്ങളിലും ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+