Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നില തൃപ്തികരം

K Karunakaran
തിരുവനന്തപുരം: ശ്വാസതടസത്തെ തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിങ്കളാഴ്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും വാര്‍ഡിലേക്ക് മാറ്റി. രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് ആസ്​പത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന് അഞ്ചു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് അണുബാധയെത്തുടര്‍ന്ന് കരുണാകരനെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് നവംബറില്‍ ഒരാഴ്ചയിലേറെ അദ്ദേഹം ആസ്​പത്രിയില്‍ കഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+