ലാവലിന്‍ : ഗവര്‍ണറുടെ ഓഫീസിനെ കക്ഷി ചേര്‍ക്കണം

പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിന്റെ കാരണവും സാഹചര്യവും ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഹര്‍ജി. കേസില്‍ ഗവര്‍ണറെ കക്ഷി ചേര്‍ക്കാതിരിക്കാനാവില്ല. പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മാത്രം കോടതി വിധിയുണ്ടാകരുതെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
ഗവര്‍ണറുടെ നിലപാട് വ്യക്തമാക്കുന്നതിനായി അദ്ദേഹത്തിന്റെ ഓഫിസിനെ കക്ഷി ചേര്‍ക്കണം. ഗവര്‍ണര്‍ എടുത്ത ഒരു തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഗവര്‍ണറെ കക്ഷി ചേര്‍ക്കാത്തതെന്ന് ഹര്‍ജിയില്‍ ചോദിയ്ക്കുന്നു.












Click it and Unblock the Notifications