ഉണ്ണിത്താന്‍ സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന്

സംഭവത്തില്‍ ഉണ്ണിത്താന്‍ നിരപരാധിയാണെന്നാണ് കെപിസിസിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.
ഉണ്ണിത്താനെതിരെയുള്ള ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോകാന്‍ കാരണമായി പറയുന്ന കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
റിപ്പോര്‍ട്ടിന്നെക്കുറിച്ച് കെപിസിസി നേതൃത്വം പ്രതികരിച്ചിട്ടില്ല. മഞ്ചേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ണിത്താനെതിരായാണ് മൊഴി കൊടുത്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്താനായി എന്‍പി മൊയ്തീനെ നിയമിച്ചപ്പോള്‍ ഒന്നരയാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മറ്റ് ചില ചുമതലകള്‍ കാരണം അന്വേഷണം വൈകുകകായിരുന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഒപ്പം അറസ്റ്റിലായ സ്ത്രീ, നാട്ടുകാര്‍, പ്രാദേശിക നേതാക്കള്‍ എന്നിവരില്‍ നിന്നെല്ലാം മൊഴിയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications