കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെയ്ത്തിയില്‍ ശവപ്പെട്ടികള്‍ കവരുന്നു

Google Oneindia Malayalam News

Horror at centre of quake hell
പോര്‍ട്ട് ഓ പ്രിന്‍സ്: ഭൂചലനത്തില്‍ തകര്‍ന്ന് തരിപ്പണമായ ഹെയ്ത് തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്ന രീതിയില്‍ അക്രമണങ്ങളും കൊള്ളയും നടക്കുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

യുഎന്‍ സൈനികരും പോലീസുമാണ് ഹെയ്തിയിലെ ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മുതലാണ് കര്‍ഫ്യൂ. നഗരത്തിന് മുകളില്‍ ഹെലികോപ്റ്ററുകള്‍ പറത്തുന്നതും വിലക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും, രാജ്യത്തെ ലക്ഷക്കണക്കിന് പേര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ നരകിയ്ക്കുകയാണ്. ഭക്ഷണത്തിനായി തടിച്ചുകൂടിയ ജനങ്ങള്‍ പലസ്ഥലങ്ങളിലും ഏറ്റുമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ എടുത്തുമാറ്റി ശവപ്പെട്ടികള്‍ മോഷ്ടിയ്ക്കുന്ന സംഭവങ്ങള്‍ പോലും ഇവിടെ നടക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുരന്തം നടന്നിട്ടു ദിവസങ്ങള്‍ കഴിഞ്ഞതോടെ, കൂടുതല്‍ പേരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങിവരികയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്ക് അടിയില്‍നിന്ന് ഏതാനും പേരെ കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.

മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞതമുൂലം പലമേഖലകളും ദുര്‍ഗന്ധപൂരിതമാണ്. ഞായറാഴ്ച വരെ 50,000 മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളില്‍ മറവുചെയ്തുവെന്നാണ് കണക്കുകള്‍. യുഎസ് സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പോര്‍ട്ട് ഒ പ്രിന്‍സിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X