എക്സ്പ്ലോററിനെതിരെ ജര്‍മ്മന്‍ സര്‍ക്കാര്‍

സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്റര്‍നെറ്റ് രംഗത്തെ അതികായന്മാരായ ഗൂഗിളിനും മറ്റുമെതിരെ ഹാക്കിങ് ഭീഷണിയുണ്ടായതിനെത്തുടര്‍ന്നാണ് എക്സ്പ്ലോറര്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് ഫെഡറല്‍ ഓഫീസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി രാജ്യത്തെ പൗരന്മാര്ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.
എന്നാല്‍ മൈക്രോസോഫ്റ്റ് ഈ വാദത്തെ എതിര്‍ക്കുകയാണ്. ഗൂഗിളിനെതിരെയുണ്ടായിരിക്കുന്ന കടന്നുകയറ്റശ്രമം ചില സ്ഥാപിത താല്പര്യമുള്ള ആളുകളുടെ ശ്രമഫലമായി നടന്നതാണെന്ന് ജര്‍മ്മനിയിലെ മൈക്രോസോഫ്റ്റിന്റെ വക്താവായ തോമസ് ബോംഗര്ട്ണര് പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ പൊതുവായ ഉപയോക്താക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ളതല്ല, സാധാരണക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഒരു ഭീഷണിയുമില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള താക്കീതുകളെ തങ്ങള്‍ കാര്യമായെടുക്കില്ല- അദ്ദേഹം പറഞ്ഞു.
നെറ്റ് സുരക്ഷ ഉറപ്പുവരുത്തുന്ന വിധത്തില്‍ എക്സ്പ്ലോററില്‍ മാറ്റം വരുത്താമെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം. എന്നാല്‍ ഈ മാറ്റം വരുത്തല്‍ പൂര്‍ണമായ ഇന്റര്‍നെറ്റ് സുരക്ഷ ഉറപ്പാക്കുന്നതല്ലെന്നാണ് സര്‍ക്കാറിന്റെ പക്ഷം.
ഇന്റെര്‍നെറ്റ് എക്സ്പ്ലോററിലെ സുരക്ഷാ പഴുത് ഉപയോഗിച്ചാണ് ഗൂഗിളിന് മേലുള്ള ഈ ആക്രമണങ്ങള്‍ എല്ലാം നടന്നത്. ഇന്റെര്‍നെറ്റ് ഭീമനായ ഗൂഗിളിന് മാത്രമല്ല മൈക്രോസോഫ്റ്റിന്റെ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ കോണ്ട് കുഴപ്പം പിടിച്ചിരിക്കുന്നത്.
സോഫ്റ്റ്വെയര് ഭീമന്മാരായ അഡോബിന് നേരേയും നടന്ന സൈബര്‍ ആക്രമണത്തിന് പിന്നിലും ഇന്റെര്‍നെറ്റ് എക്സ്പ്ലോററിലെ ഈ സുരക്ഷാപഴുതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ജര്‍മ്മനിയിലെ സര്‍ക്കാറിനെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ നിരോധിക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications