വിവാദത്തിന് തിരികൊളുത്തി സോമനാഥ്

ബസുവിന്റെ മരണത്തിന് പിന്നാലെയാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുമായി സോമനാഥ് രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസവോട്ടിന് അധ്യക്ഷം വഹിക്കണമെന്നുതന്നെയായിരുന്നു ബസുവിന്റെ അഭിപ്രായം. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഒരാള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പാര്‍ട്ടിയ്ക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പലകാര്യങ്ങളിലും ഞാന്‍ ബസുവിന്റെ ഉപദേശം തേടാറുണ്ടായിരുന്നു. ഈ പ്രശ്‌നം വന്നപ്പോഴും അദ്ദേഹത്തെ സമീപിച്ചു. സ്പീക്കറെ നിയന്ത്രിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്- സോമനാഥ് ഓര്‍മ്മിച്ചു.
പാര്‍ട്ടി സ്പീക്കറെ നിയന്ത്രിക്കുന്നത് തെറ്റാണ്. സ്പീക്കര്‍ എങ്ങനെ സഭ നിയന്ത്രിക്കണമെന്ന് പാര്‍ട്ടിയ്ക്ക് പറയാന്‍ കഴിയില്ല. അങ്ങനെയുണ്ടായാല്‍ ജനം പാര്‍ട്ടിയെ തെറ്റിദ്ധരിക്കും- എന്നായിരുന്നുവത്രേ സോമനാഥിനോട് ബസു പറഞ്ഞത്.
വിശ്വാസവോട്ടിന് ശേഷം തല്‍സ്ഥാനത്ത് തുടരുന്നകാര്യത്തില്‍ സോമനാഥിന് സ്വന്തമായി തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ പിന്‍ബലത്തോടെയാണ് താന്‍ ദില്ലിയില്‍ തിരിച്ചെത്തി വിശ്വാസവോട്ടിന് അധ്യക്ഷം വഹിച്ചതെന്ന് സോമനാഥ് പറഞ്ഞു.
പാര്‍ട്ടി തന്നെ പുറത്താക്കിയെങ്കിലും തനിക്കും ബസുവിനുമിടയില്‍ ഒരു ദിവസത്തെ അകലം പോലുമുണ്ടായില്ലെന്നും മുന്‍ സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications