മുലായത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു

അവശ്യവസ്തു വിലവര്‍ധനക്കെതിരെ പാര്‍ട്ടി നടത്തിയ ഒരു ധര്‍ണയില്‍ പങ്കെടുക്കവെയാണ് ചൊവ്വാഴ്ച മുലായത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനെത്തുടര്‍ന്ന് രോഷാകുലരായ പാര്‍ട്ടി അണികള്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ലഖ്‌നൊ നഗരത്തിലെ ഹസ്രത്ജങ് ക്രോസില്‍ ധര്‍ണയിലിരിക്കുമ്പോഴാണ് മുലയാത്തെ കസ്റ്റഡിയിലെടുത്തത്.
കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി കരുതല്‍ നടപടിയെന്ന നിലയാലാണിതെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ മജ്‌സ്‌ട്രേട്ടിന്റെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ വിസമ്മതിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications