ഗാന്ധി മേല്‍വിലാസം തുണയായി: രാഹുല്‍

ജബല്‍പ്പൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് തന്റെ ഗാന്ധി മേല്‍വിലാസത്തിന്റെ ഗുണങ്ങളെക്കുറിച്ച് രാഹുല്‍ സംസാരിച്ചത്.
ഇന്ത്യയില്‍ രാഷ്ട്രീയ പ്രവേശനം സാധ്യമാകുന്നത് സാധാരണ നാല് വഴികളിലൂടെയാണ്. ഒന്നുകില്‍ നമുക്ക് പണവും അധികാരവും ഉണ്ടായിരിക്കണം, അല്ലെങ്കില്‍ നമ്മുടെ ഒരു ബന്ധു രാഷ്ട്രീയത്തില്‍ പ്രബലനായിരിക്കണം, ഈ വഴിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് ഞാന്‍ ഒരു ഉദാഹരണമാണ്.
രാഷ്ട്രീയത്തിലുള്ളവരുമായി നല്ല സൗഹൃദവും അവരുടെ അധികാരം ഉപയോഗപ്പെടുത്തുനുമുള്ള കഴിവുമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാമെന്നതാണ് മൂന്നാമത്തെ വഴി.
നാലാമത്തേതാകട്ടെ സാധാരണക്കാര്‍ക്ക് വേണ്ടി താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് അവര്‍ക്കുവേണ്ടി സമരരംഗത്തിറങ്ങി രാഷ്ട്രീയത്തിലേയ്ക്ക് വളരുകയെന്നതാണ്. നാലു വഴികളില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും പരിശ്രമം വേണ്ടതുമായ വഴി ഇതുതന്നെയാണ്- രാഹുല്‍ വിശദീകരിച്ചു.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് പൂര്‍ണമായ ജനാധിപത്യസ്വഭാവമുള്ള ഒരു ചെറുപാര്ട്ടിപോലുമില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
ചെറു സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളികളെക്കുറിച്ച് ചോദിച്ചപ്പോള്‍ വികസനവും സമ്പത്തും തങ്ങളിലേയ്ക്ക് വേഗത്തിലെത്താന്‍ ചെറിയ സംസ്ഥാനങ്ങളാണ് ഉപകരിക്കുകയെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്നായിരുന്നു യുവനേതാവിന്റെ വിശദീകരണം.
-
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം












Click it and Unblock the Notifications