സംശയിക്കപ്പെടുന്നവരെ ചീഫ് ജസ്റ്റിസാക്കരുത്

ജനത്തിന് ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് കൃഷ്ണയ്യര്‍ പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദത്തിലേക്ക് പരിഗണനയിലിരിയ്ക്കുന്ന വ്യക്തികളില്‍ ആരോപണവിധേയരും ഉണ്ടെന്ന് കത്തില്‍ സൂചനകളുണ്ട്.
സ്വഭാവം, കഴിവ്, ദേശസ്‌നേഹം, സാമൂഹിക പ്രതിബദ്ധത എന്നിവ പരിഗണിച്ച് വേണം ഉന്നത നീതിന്യായ പീഠങ്ങളില്‍ നിയമനം നടത്തേണ്ടത്. വിവിധ സംസ്ഥാനങ്ങളില്‍ പരിഗണിയ്ക്കുന്ന ചീഫ് ജസ്റ്റിസുമാരെക്കുറിച്ച് പ്രധാനമന്ത്രി വിശദമായ അന്വേഷണം നടത്തണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications