മൂന്നാര്‍: വിഎസ് വീണ്ടും കച്ചമുറുക്കുന്നു

കൊട്ടിഘോഷിച്ച് തുടങ്ങിയ മൂന്നാര്‍ ദൗത്യം എങ്ങുമെത്താതെ നിലച്ചതിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുതന്നെയാണ് രണ്ടാം മൂന്നാര്‍ ദൗത്യത്തിലൂടെ വിഎസ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ആദ്യപടിയെന്നോണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നതഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മൂന്നാര്‍ ദൗത്യത്തിന്റെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
മൂന്നാര്‍ ദൗത്യസംഘത്തിന്റെ മുന്‍ സ്പെഷ്യല്‍ ഓഫീസര്‍, ആദ്യ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന ഏതാനും പേര്, വിഎസിന്റെ വിശ്വസ്തര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് അറിയുന്നത്.
ദൗത്യസംഘത്തിന്റെ ഇപ്പോഴത്തെ ചുമതല വഹിക്കുന്ന സ്പെഷ്യല്‍ ഓഫീസറെയും, ഇടുക്കി ജില്ലാ കളക്ടറെയും യോഗത്തിന് വിളിച്ചിരുന്നില്ല. മുഖ്യമന്ത്രിയും കെപി രാജേന്ദ്രനും മൂന്നാര്‍ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്.
മൂന്നാര്‍ കയ്യേറ്റം വീണ്ടും കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ സര്‍വ്വേ പൂര്‍ത്തിയാക്കി കൃത്യമായ വിവരം നല്കാന് വിഎസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും മൂന്നാര്‍ സന്ദര്‍ശനം എന്നാണ് അറിയുന്നത്.
പിന്നീട് ഇതിന്റെ തുടര്‍ നടപടിയെന്നോണം ദൗത്യസംഘത്തെ പുനസംഘടിപ്പിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ സ്പെഷ്യല്‍ ഓഫീസര്‍ ഡോക്ടര്‍ കെഎം രാമാനന്ദന്‍ അടുത്തുതന്നെ സര്‍വ്വീസില്‍ നിന്നും വിരമിക്കും.
ഈ ഒഴിവില്‍ സ്വന്തം വിശ്വസ്തനെത്തന്നെയായിരിക്കും വിഎസ് നിയമിക്കുക. മുമ്പ് മൂന്നാര്‍ ദൗത്യത്തില്‍ ഇടഞ്ഞുനിന്ന സിപിഐയുടെ പൂര്‍ണപിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വിഎസ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് അറിവ്.
പഴുതടച്ചുള്ള ഈ നീക്കത്തിലൂടെ എതിര്‍ഭാഗത്തിന്റെ വായടച്ച് മുന്നോട്ട് പോകാനാണ് വിഎസിന്റെ തീരുമാനം.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...











Click it and Unblock the Notifications