ഇന്ത്യയ്ക്കെതിരെ ചൈനയുടെ ഹാക്കിങ് ശ്രമം

ഡിസംബറിലാണ് ചൈനീസ് 'ഹാക്കര്‍'മാര്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്റെ ഓഫീസിലെയും മറ്റു ചില സര്‍ക്കാര്‍ വകുപ്പുകളിലെയും കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചത് .
ബ്രിട്ടീഷ് പത്രമായ 'ദ ടൈംസി'ന് അനുവദിച്ച അഭിമുഖത്തില്‍ എം.കെ നാരായണന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ക്കാന്‍ ആദ്യമായല്ല ചൈനീസ് ഭാഗത്തുനിന്ന് ശ്രമമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വകുപ്പുകളിലെ കമ്പ്യൂട്ടര്‍ശൃംഖല തകര്‍ക്കാന്‍ ശ്രമമുണ്ടായ ഡിസംബര്‍ 15-നുതന്നെ തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലയ്ക്കുനേരെയും ചൈനീസ് 'ഹാക്കര്‍'മാരുടെ ആക്രമണം നടന്നതായി അമേരിക്കന്‍ കമ്പനികള്‍ അറിയിച്ചിരുന്നു.
'ട്രോജന്‍' എന്ന വൈറസ് അടങ്ങിയ പിഡിഎഫ് ഫയല്‍ അറ്റാച്ച് ചെയ്ത ഇ-മെയിലിന്റെ രൂപത്തിലാണ് ആക്രമണമുണ്ടായത്. ഇതുവഴി ഹാക്കര്‍ക്ക് കമ്പ്യൂട്ടര്‍ ഫയലുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും നശിപ്പിക്കാനും കഴിയും.
വൈറസ് കണ്ടുപിടിച്ച് ഉദ്യോഗസ്ഥര്‍ അത് ഒഴിവാക്കുന്നതുവരെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയാണ് തകര്‍ക്കല്‍ശ്രമം പരാജയപ്പെടുത്തിയത്. ചൈനക്കാരാണ് ഇതിനു പിന്നിലെന്ന് ഉറപ്പാണ്. എന്നാല്‍ കൃത്യമായകേന്ദ്രം കണ്ടെത്തുകയെന്നത് പ്രയാസമാണ്- നാരായണന്‍ പറഞ്ഞു.
എന്നാല്‍, നാരായണന്റെ ആരോപണങ്ങള്‍ ചൈന നിഷേധിച്ചിരിക്കുകയാണ്. ഏതു വിധത്തിലുള്ള ഹാക്കിംഗും ചൈനയില്‍ നിയമം മൂലം നിരോധിച്ചിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ വക്‌താവ് പറഞ്ഞു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗയിംസ് അട്ടിമറിക്കാന്‍ പാകിസ്‌താന്‍ ശ്രമം നടത്തുന്നുണ്ടെന്നും നാരായണന്‍ ആരോപിച്ചിട്ടുണ്ട്. ഇന്ത്യ സുരക്ഷിതമായ സ്‌ഥലമല്ലെന്നു തെളിയിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications