മൂന്നാംലിംഗക്കാര്‍ക്ക് സൗന്ദര്യമത്സരം

ബോളിവുഡ് താരങ്ങളായ സെലിന ജെയ്റ്റ്ലി, സീമ ബിശ്വാസ് എന്നിവരുടെ പിന്തുണയോടെ ലക്ഷ്മി നാരായണ്‍ ത്രിപാഡിയുടെ ട്വല്‍വ് നൂണ് എന്റര്‍ടെയിന്‍മെന്റ്, ബിസിനസ് സ്ഥാപനമായ വികെയര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം നടക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ക്യൂന്‍ എന്നാണ് മത്സരത്തിന്റെ പേര്. മൂന്നാംലിംഗക്കാര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കെത്താനും അവരുടെ ജീവിതത്തിന് സഹായം നല്‍കാനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ലക്ഷ്മി നാരായണ്‍ ത്രിപാഡി പറഞ്ഞു.
ഈ മത്സരത്തില്‍ ആര്‍ക്കാണ് ഏറ്റവും സുന്ദരമായ ശരീരം ഉള്ളതെന്ന് കണ്ടെത്തുക മാത്രമല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അവരുടെ സ്വഭാവം വെളിപ്പെടുത്തുന്നതിനൊപ്പം മനുഷ്യരാണെന്ന് സ്വയം തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
സമൂഹത്തില്‍ വല്ലാതെ പാര്ശ്വവല്ക്കരിക്കപ്പെട്ടു കഴിയുന്ന കിന്നാര്‍ വിഭാഗത്തെ സമൂഹത്തിന് മുന്നിലെത്തിക്കുകയെന്ന ഒരു ദൗത്യം കൂടിയാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്- മൂന്നാംലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പറഞ്ഞു.
ബാംഗ്ലൂരിലെപോലെതന്നെ ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഭോപ്പാല്‍, ഭുവനേശ്വര്‍, അഹ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാം പരിപാടി നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ബാംഗ്ലൂരിലെ ശിവാജി നഗറിലെ ഹോട്ടല്‍ ഇന്‍ഫാന്‍ട്രിയില്‍ വച്ച് നടന്ന ഓഡിഷനില്‍ നാല് മത്സരാര്‍ത്ഥികള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ സെമി ഫൈനല്‍ ഫെബ്രുവരി 6ന് മുംബൈയിലാണ് നടക്കുക.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications