അതിരപ്പിള്ളി പദ്ധതി അനുമതി നല്‍കണമെന്ന് കെഎസ്ഇബി

ശാസ്ത്രീയമായ പഠനത്തിനും സാങ്കേതികമായ പരിശോധനകള്‍ക്കും ശേഷമാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഇത്തരത്തില്‍ അനുമതി നല്‍കിയ പദ്ധതിക്ക് യാതൊരുവിധ പഠനവും നടത്താതെ അനുമതി നിഷേധിച്ചത് ശരിയായില്ല. പദ്ധതിയ്ക്ക് പ്രാദേശികമായി എതിര്‍പ്പില്ലെന്നും ബാഹ്യ ഇടപെടലാണ് എതിര്‍പ്പിന് കാരണമെന്നും ബോര്‍ഡ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ പ്രദേശികമായ എതിര്‍പ്പുകള്‍ ഒന്നുമില്ല. പദ്ധതി വരുന്നതുവഴി ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടതില്ല. പ്രദേശത്തെ അപൂര്‍വ്വ സസ്യ ജന്തുജാലങ്ങളെ പദ്ധതി ദോഷകരമായി ബാധിക്കില്ല.
163 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പദ്ധതി സംസ്ഥാനത്തെ രൂക്ഷമായ ഊര്‍ജ്ജപ്രതിസന്ധി പരിഹരിയ്ക്കുന്നതിന് അത്യാവശ്യമാണ്. ചില ബാഹ്യശക്തികള്‍ മാത്രമാണ് പദ്ധതിക്ക് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ബുധനാഴ്ച രാവിലെ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
അതിരപ്പള്ളി പദ്ധതിക്ക് അനുമതി നിഷേധിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ നേരത്തെ കെഎസ്ഇബിയ്ക്ക് കത്തയച്ചിരുന്നു.












Click it and Unblock the Notifications