തീവ്രവാദം: എന്‍ഐഎ 4കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കളമശ്ശേരി ബസ് കത്തിക്കല്‍, കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത്, വാഗമണ്‍, പാനായിക്കുളം സിമി ക്യാമ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസുകള്‍.
ലഷ്‌കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായ തടിയന്റവിട നസീറാണ് എല്ലാ കേസുകളിലെയും പ്രധാനപ്രതി.
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നാണ് നസീര്‍ പിടിയിലായത്. ദില്ലിയിലെ ജെസോള പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള പൊലീസിന്റെ എഫ്ഐആറില്‍ മാറ്റം വരുത്താതെയാണു പുതിയ എഫ്ഐആര്‍
കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചുവന്ന കേസുകളിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.


Click it and Unblock the Notifications